X

വെട്ടിക്കെട്ട് സെഞ്ച്വറിയുമായി വിണ്ടും ക്രിസ് ഗെയില്‍, സിക്‌സറില്‍ റെക്കോര്‍ഡ്

 

ധാക്ക : ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മിന്നും സെഞ്ച്വറിയുമായി വെസ്റ്റ്ഇന്‍ഡീസ് വെട്ടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍. രംഗ്പൂര്‍ റൈഡേഴ്‌സിനായി കളിക്കുന്ന താരം വെറും 45 പന്തിലാണ് ശതകം പൂര്‍ത്തിയാക്കിയത്. ലീഗില്‍ ഗെയിലിന്റെ നാലാം സെഞ്ച്വറിയാണിത്. മത്സരത്തില്‍ 14 സിക്‌സും 6 ഫോറും ഗെയില്‍ 126 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയം നേടിക്കൊടുത്ത ശേഷമാണ് താരം കളം വിട്ടത്. തന്റെ ബാറ്റില്‍ നിന്നും 14 സികസുകള്‍ പറത്തിയ ഗെയില്‍ ടി-20യില്‍ 800 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന് റെക്കോര്‍ഡിന് ഉടമയായി.

ഖുല്‍ന ടൈറ്റല്‍സിനെതിരെ എലിമിനേറ്ററിലായിരുന്നു ഗെയ്‌ലിന്റെ വെട്ടികെട്ട് പ്രകടനം. ആദ്യം ബാറ്റു ചെയ്ത ഖുല്‍ന ടൈറ്റല്‍സ് 20 ഓവറില്‍ 167 നേടിയപ്പോള്‍ ഗെയ്‌ലിന്റെ സെഞ്ച്വറി മികവില്‍ 15.2 ഓവറില്‍ രംഗ്പൂര്‍ റൈഡേഴ്‌സ് ലക്ഷ്യം മറികടന്നു.  ഇതോടെ റൈഡേഴ്‌സ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു.

എനിക്കിപ്പോഴും ചെറുപ്പം തന്നെയാണെന്നാണ് തോന്നുന്നത്. നിര്‍ണായ മത്സരത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച കളി പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ട്. സമ്മര്‍ദ്ദത്തിനിടയില്‍ മുഹമ്മദ് മിതുനുമായുള്ള കൂട്ടുക്കെട്ട് കളിയില്‍ നിര്‍ണായകമായി. മത്സര്ത്തിന് ഒരുക്കിയ പിച്ചും മിക്ച്ചതായിരുന്നു. 39 കാരനായ ക്രിസ് ഗെയില്‍ കളിക്കു ശേഷം പ്രതികരിച്ചു.

ഫോം നഷ്ടമായത്തിന് തുടര്‍ന്ന് പാക് പ്രീമിയര്‍ ലീഗിടക്കം പിന്നോക്കം പോയ ക്രിസ് ഗെയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനവുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ്

chandrika: