ചടയമംഗലം : കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി റവുകള്‍ ഇസ്‌ലാമിനാണ് കോളറ പിടിപെട്ടത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന് റവുകുള്‍ ഇസ്‌ലാമിനെ ആശുപത്രിയില്‍ പ്രവേശിപിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചുവരുന്ന മറ്റൊരു യുവാവിനെ ആയൂര്‍വേദ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വയറിളക്കവുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും ഇവര്‍ താമസിച്ചു വരുന്ന ലോഡ്ജ് സീല്‍ ചെയ്തു. സമീപ പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധനയും നടത്തി. ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങല്‍ ജാഗ്രത പാലിക്കണമെന്നും കൊല്ലം ഡപ്പ്യൂട്ടി ഡി.എം.ഒ ഡോക്ടര്‍ സന്ധ്യ അറിയിച്ചു.