യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി സർക്കാർ 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത്. അധ്യക്ഷയായ ദിവസം മുതൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി . ഈയിനത്തിലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ നൽകിയത്. കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.