കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയില്‍ സന്തുഷ്ടയാണെന്ന് പി.യു ചിത്ര. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണയുമായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാന്‍ കഴിയില്ലെന്നും ചിത്ര പറഞ്ഞു. ചിത്ര ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ചിത്രയുടെ പ്രതികരണം.
കേരളം മൊത്തം ഒന്നടങ്കം തനിക്കൊപ്പം നിന്നുവെന്നും ചിത്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം പട്ടിക സമര്‍പ്പിക്കേണ്ട തിയ്യതി അവസാനിച്ചതിനാല്‍ ലണ്ടനില്‍ പോകുന്ന കാര്യം ഉറപ്പില്ലെന്നും ചിത്ര പറഞ്ഞു.
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്ര പങ്കെടുക്കും. ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. അത്‌ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ കായികരംഗത്തെ ദുഷ്പ്രവണതളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല