X

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം താഹിര്‍ കല്ലാട്ടിനും ഗഫൂര്‍ ഷാസിനും വലിയകത്ത് ഷറഫുദ്ദീനും

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന സാംസ്കാരിക വേദി വർഷന്തോറും നൽകുന്ന ചിരന്തന-മുഹമ്മദ് റാഫി പുരസ്ക്കാരം
നാട്ടിലും പ്രവാസ ലോകത്തും ജീവകാരുണ്യ, വ്യാപാര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കല്ല്യാട്ട് ഗ്രൂപ്പ് എം.ഡി ഡോ.താഹിർ കല്ലാട്ട്,
എഴുത്തുകാരനും ഗായകനും സംഗീത സംവീധായകനും കലാ-സാംസ്കാരിക പ്രവർത്തകനും ഫാസ്റ്റ് ബിസിനസ്സ് ഗ്രൂപ്പ് എം.ഡിയുമായ ഗഫൂർ ഷാസ്, യു.എ.ഇയിലെ കലാ- സാംസ്കാരിക പ്രവർത്തകനും എ.സി.ഇ ഗ്രൂപ്പ് എം.ഡിയും ദർശന യു.എ.ഇ വർക്കിംഗ് പ്രസിഡന്റുമായ തൃശൂർ ജില്ല പ്രവാസി കെയർ ജനറൽ സെകട്ടറി വലിയകത്ത് ഷറഫുദ്ദീൻ എന്നിവർക്ക് നൽകുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

23 വർഷമായി ചിരന്തനയും ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണായ പങ്കുവഹിച്ച അതുല്യ പ്രതിഭ അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് മൂന്നിന് വെെകുന്നേരം ഏഴ് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. ചടങ്ങിൽ പുരസ്കാരങ്ങള്‍ സമ്മാനിക്കും. അനശ്വരഗായകരായ റാഫി, മുകേഷ്, മാപ്പിളപ്പാട്ട് റാണി വിളയിൽ ഫസീല എന്നിവരെ അനുസ്മരിച്ച് യു.എ.ഇ വിവിധ എമിറേറ്റുകളിലെ ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നില്‍ ഗാനങ്ങൾ ആലപിച്ച് അനുസ്മരിക്കും. വിവിധ മേഖലയിലെ വൃക്തിത്വങ്ങൾ പങ്കെടുക്കും.

webdesk13: