X
    Categories: indiaNews

താന്‍ മോദിയുടെ ഹനുമാനാണെന്ന് ചിരാഗ് പാസ്വാന്‍; നിതീഷ് കുമാറിന് മുന്നില്‍ വെട്ടിലായി ബിജെപി

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി- ജെഡിയു സഖ്യത്തില്‍ വിള്ളലുണ്ടാകാന്‍ സാധ്യത. നരേന്ദ്രമോദിയെ പുകഴ്ത്തിയും നിതീഷ് കുമാറിനെ പരിഹസിച്ചും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ രംഗത്തെത്തി. ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സര്‍ക്കാരുണ്ടാകുക എന്നതാണ് ലക്ഷ്യമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തില്‍ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂ.’ ചിരാഗ് പാസ്വാന്‍ പറഞ്ഞു. ‘അരക്ഷിത’നായതിനാല്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കൂടുതല്‍ വേണ്ടത് നിതീഷ് കുമാറിനാണെന്നും അദ്ദേഹം പരിഹസിച്ചു.

രാം വിലാസ് പാസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാന്‍ ആരോപിച്ചു. സീറ്റ് വിഭജന സമയത്തും ബിജെപിയും ജെഡിയും എല്‍ജെപിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും ജെഡിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എല്‍ജെപി തീരുമാനിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവരെ പിന്തുണക്കാനും എല്‍ജെപി തീരുമാനിച്ചിരുന്നു.

Test User: