X

ഇന്ത്യന്‍ യുവതക്ക് നവചിന്ത പകര്‍ന്ന് ചിന്തന്‍ മിലന്‍ സമാപിച്ചു

മഹാരാഷ്ട്രയിലെ ലോനവാലയില്‍ മുസ്‌ലിം യൂത്ത് ലീഗ് ‘ചിന്തന്‍ മിലന്‍’ വ്യത്യസ്തവും മനോഹരവുമായ ചിന്തകള്‍ പകര്‍ന്ന് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് നേതാക്കള്‍ ഒരുമിച്ചിരുന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി.

പ്രതിസന്ധികള്‍ക്കിടയിലും മുസ്ലിം ലീഗിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള യുവജന നേതാക്കള്‍ക്ക് പുതിയ ഊര്‍ജവും ഉള്‍ക്കാഴ്ച്ചയും നല്‍കുന്നതായിരുന്നു ഓരോ സെഷനുകളും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ സെഷന്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാമ്പിലെ ഒരു സെഷനില്‍ പ്രതിനിധികളുമായി സംവദിച്ചു.

പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥ നിഴലിക്കുന്നതായിരുന്നു അവരുടെ ചോദ്യങ്ങളും സംശങ്ങളും. മുസ്ലിം യൂത്ത് ലീഗ് കേരളത്തില്‍ നേടിയ കരുത്തിനും ജനകീയതക്കും പിന്നില്‍ ഇവിടുത്തെ പ്രവര്‍ത്തകരുടെ ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിന്റെയും കരുത്തുണ്ട് എന്ന സന്ദേശമാണ് അവര്‍ക്ക് കൈമാറാന്‍ ശ്രമിച്ചത്.

ദേശീയ തലത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്രത്തിലെ പ്രഥമ ത്രിദിന ക്യാമ്പായിരുന്നു ചിന്തന്‍ മിലന്‍. ഈ ചരിത്ര വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ അമരക്കാര്‍ക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിനന്ദനം അറിയിച്ചു.

webdesk11: