X

ചിന്നക്കനാല്‍ ഭൂമിയിടപാട് ആരോപണം: മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് വിജിലൻസിന് മുമ്പിൽ ഹാജരാകും

ഇടുക്കി ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇന്ന് തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും കുഴല്‍നാടന്‍ സ്വന്തമാക്കിയെന്നാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതി. എന്നാല്‍ മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നതെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചിരുന്നു. ഏത് അന്വേഷണവുമായും താന്‍ സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. മാസപ്പടി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

webdesk14: