X
    Categories: GULFMore

അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ്

അജ്മാന്‍: അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അജ്മാനിലെ ചൈനീസ് നിക്ഷേപത്തില്‍ 173% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അജ്മാന്‍ സാമ്പത്തിക വികസന വകുപ്പും അജ്മാന്‍ ഫ്രീ സോണ്‍ അതോറിറ്റിയും പുറത്തിറക്കിയ സാമ്പ ത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയും അജ്മാനും തമ്മിലുള്ള നിക്ഷേപം 2023ല്‍ 26.5 മില്യണ്‍ ദിര്‍ഹത്തിലെത്തിയതായി റി പ്പോര്‍ട്ടില്‍ പറയുന്നു. 2022-നെ അപേക്ഷിച്ച് 9% വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അജ്മാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ വ്യാപാര മൂല്യം 9.3 ദശലക്ഷം ദിര്‍ഹമായിരുന്നു. വിവിധ സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അജ്മാനിലെ ചൈനീസ് നിക്ഷേപകരുടെ എണ്ണം 613 ആയെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 36% വളര്‍ച്ചാ നിരക്കുണ്ടാ യെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടി. എമിറേറ്റിലെ ചൈനീസ് നിക്ഷേപത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇ ത് സൂചിപ്പിക്കുന്നതെന്ന് അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹംറാനി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൈനീസ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ലൈസന്‍സുകളുടെ 173%വര്‍ധനവ് അജ്മാനും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ വികാസമാണ് വ്യക്തമാക്കുന്നതെന്ന് അ ല്‍ഹംറാനി കൂട്ടിച്ചേര്‍ത്തു. ചൈനീസ് നിക്ഷേപകരുടെ പ്രാഥമിക സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പൊതു വ്യാപാരം, ഐടി നെറ്റ്വര്‍ക്ക് സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖല എന്നിവ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അജ്മാനിലെ ചൈന മാര്‍ക്കറ്റ് ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ഇത് ചൈനീസ്-എമിറാത്തി ബന്ധത്തെ കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യുന്നതായി ചൈന മാര്‍ക്കറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അര്‍സണ്‍ ഹുയി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് മത്സരാധി ഷ്ഠിത വിലകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുള്ള സവിശേഷമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഒരു വലിയ വാണിജ്യ കേന്ദ്രമായി മാര്‍ക്കറ്റ് മാറിയതായി അദ്ദേഹം അവകാശപ്പെട്ടു. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ക്ക് ചൈന മാര്‍ക്കറ്റ് പ്രശസ്തമാണ്.

webdesk14: