കോഴിക്കോട്: ബ്രൂസ്‌ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന്‍ ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ആദാമിന്റെ ചായക്കടയുടെ ഒരു ചൈനീസ് വെര്‍ഷനാണ് ഈ സ്ഥാപനം. ചൈനീസ്-ഇന്ത്യന്‍ കോമ്പിനേഷനാണ് ഇവിടത്തെ പ്രത്യേകത. റമസാന്‍ സ്‌പെഷ്യലായി സ്ഥിരം വിഭവങ്ങള്‍ക്ക് പുറമെ 21 വ്യത്യസ്ത പൊറോട്ടാ വിഭവങ്ങളും ജ്യൂസുകളും ഒരുക്കിയിട്ടുണ്ട്. ആദാമിന്റെ ചായക്കടക്ക് സമീപത്തായി സില്‍ക്ക് സ്ട്രീറ്റിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.
ചൈനീസ് ഫാക്ടറി റസ്റ്റോറന്റില്‍ പ്രവേശിച്ചാല്‍ ശരിക്കുമൊരു വാഹനനിര്‍മാണ ശാലയുടെ ഫീലീംഗാണ് ലഭിക്കുക. ചുമരുകളില്‍ റൈസിംഗ് വാഹനങ്ങളുടെ നിരതന്നെ കാണാം.. ഭക്ഷണം വിളമ്പുന്ന ഫോക്ക്-സ്പൂണില്‍വരെ പ്രത്യേകത പ്രകടമാകും. സ്പാന്‍ഡറുകളുടെ മാതൃകയിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. ഇതുകൂടാതെ വലിയ ഇരുമ്പ് വീപ്പകള്‍ മുറിച്ചുണ്ടാക്കിയ ടേബിളുകള്‍, ടയര്‍കൊണ്ടുണ്ടാക്കിയ വാഷ്‌ബേസിനില്‍ വെള്ളംവരുന്നത് പെട്രോള്‍ പമ്പിലെ ഹോസിലൂടെ…ഭക്ഷണം വിളമ്പുന്നവരെല്ലാം മെക്കാനിക്ക് വേഷമണിഞ്ഞവര്‍…. ഭക്ഷണത്തിന്റെ നിര്‍മാണശാലയെന്ന ടാഗ്‌ലൈന്‍ അന്വര്‍ത്ഥമാക്കുകയാണിവിടെ…
നേപ്പാളി സ്വദേശി ജുദയാണ് ഇവിടുത്തെ പ്രധാന ഷെഫ്… ഇദ്ദേഹം കോഴിക്കോട്ടെത്തി ഒരുവര്‍ഷത്തോളം ഗവേഷണം നടത്തിയാണ് മലയാളരുചികളും ചൈനീസ് വിഭവങ്ങളും സമന്വയിപ്പിച്ച് ഭക്ഷണകൂട്ടൊരുക്കിയത്. 30 വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചൈനീസ് നോമ്പുതുറക്ക് 350രൂപയാണ് ഈടാക്കുന്നത്.
- 6 years ago
web desk 1
ബ്രൂസ്‌ലി ചിക്കന്‍ ബിരിയാണി മുതല്‍ തായ് ചട്ടിക്കറി വരെ ചൈനീസ് രുചികളിലലിഞ്ഞ് നോമ്പുതുറക്കാം
Related Post