ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി. ചുമാര്‍-ഡെംചോക് മേഖലയില്‍ നിന്നാണ് സൈനികന്‍ പിടിയിലായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തിക്കുള്ള ശ്രമമാണോയെന്ന് സൈന്യം അന്വേഷിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അശ്രദ്ധമായി കയറിപ്പോയതാണെന്നാണ് ചൈനീസ് സേന പറയുന്നത്.
സൈനികനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിട്ടുണ്ട്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സൈനികനെ ഉടന്‍ മോചിപ്പിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ മെയ് മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഇരുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.