Categories: Newsworld

ഉറക്കത്തിന് ഫീസ് ചോദിച്ച് ചൈനീസ് സ്‌കൂള്‍

ബെയ്ജിങ്: ചൈനയിലെ ഒരു സ്‌കൂളില്‍ കുട്ടികളെ ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ അനുവദിക്കുന്നതിന് ഫീസ് ചോദിച്ചത് വിവാദമാകുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ജിഷെങ് പ്രൈമറി സ്‌കൂളിലെ ഉറക്ക ഫീസ് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതലാണ് കുട്ടികളുടെ ഉറക്കത്തിന് രക്ഷിതാക്കളോട് ഫീസ് ആവശ്യപ്പെടുന്നത്. ഉച്ചയ്ക്കുശേഷം ഉറങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തന്നെ അത് ചെയ്യാം.

 

webdesk11:
whatsapp
line