X
    Categories: CultureMoreNewsViews

സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതി; ചൈനയില്‍ എഴുത്തുകാരിക്ക് 10 വര്‍ഷം തടവ്

ബീജിങ്: സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതിയ എഴുത്തുകാരിയെ ചൈനീസ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ടിയാന്‍ യി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലിയുവിന് എതിരെയാണ് നടപടി.

ലിയുവിന്റെ ‘ഒക്യുപ്പൈ’ എന്ന പുസ്തകത്തില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരുടെ ലൈംഗികരംഗങ്ങള്‍ വിവരിക്കുന്നുണ്ട്. പുസ്തകം വിറ്റ് ലാഭമുണ്ടാക്കിയെന്ന കുറ്റത്തിന് ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ വുഹു ജനകീയക്കോടതിയാണ് ശിക്ഷ വിധിച്ചത്.

അതിനിടെ ലിയുവിന്റെ അറസ്റ്റില്‍ ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ 10 വര്‍ഷം തടവ് നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ ചൈനീസ് സാമൂഹികമാധ്യമമായ വീബോയില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: