X
    Categories: Newsworld

ചൈനയില്‍ ഖുര്‍ആന്‍ കയ്യിലുള്ളവരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നു

ന്യൂഡല്‍ഹി: ഖുര്‍ആന്‍ കൈവശം വെക്കുന്ന മുസ്‌ലിംകളെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് റിപ്പോര്‍ട്ട്. ഖൂര്‍ആന്‍ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്ത് കഠിനപീഡനങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്നാണ് വിവരം. സര്‍ക്കാറിനെ ഭയന്ന് സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിംകള്‍ അവരുടെ ഖുര്‍ആന്‍ കോപ്പികള്‍ നദിയിലൊഴുക്കിയതായി റേഡിയോ ഫ്രീ എഷ്യ റിപ്പോര്‍ട്ട് ചെയ്തു.

പാന്‍ഫിലോവ് ജില്ലയിലെ ഐഡാര്‍ലി ഗ്രാമത്തില്‍ നിന്നും സമാനമായ സംഭവം ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ പലരും ഖുര്‍ആന്‍ കോപ്പികള്‍ ഇല്ലി നദിയില്‍ ഒഴുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ സാധാരണയായി മാറുകയാണെന്നും ഖോര്‍ഗാസ് നദിയിലും ആ പ്രദേശത്തെ വിശ്വാസികള്‍ ഖുര്‍ആന്‍ കോപ്പികള്‍ ഒഴുക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുര്‍ആന്‍ കൈവശം വെക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്ന മുസ്‌ലിംകളെ ക്രൂരമായ രീതിയിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നത്. തങ്ങളുടെ സ്വയം രക്ഷക്ക് വേണ്ടിയും അതേസമയം വിശുദ്ധ ഖുര്‍ആന്റെ പവിത്രത നഷ്ടമാവാതിരിക്കാനുമാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഖുര്‍ആന്‍ നദികളിലൊഴുക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: