വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യു.എസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് അതീവ രഹസ്യാ വിവരങ്ങള്‍ ചൈന ചോര്‍ത്തിയത്.
സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടേത് അടക്കമുള്ള വിവരങ്ങളാണ് ചൈന ചോര്‍ത്തിയത്. സംഭവത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അേന്വഷണം ആരംഭിച്ചു.
ആന്റി-ഷിപ്പ് മിസൈല്‍ സംവിധാനം, സീ ഡ്രാഗണ്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വീഴ്ചക്കെറിച്ച് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന സൈബറാക്രമണത്തിലൂടെയാണ് വിവരങ്ങള്‍ കരാറുകാരന്റെ പക്കല്‍ നിന്ന് ചോര്‍ത്തിയത്. അന്തര്‍വാഹിനികളെ സംബന്ധിച്ച ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രതിരോധ സ്ഥാപനവുമായി ബന്ധമുള്ള കരാറുകാരനെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്.