ബീജിങ്: പ്രതിരോധ ബജറ്റ് ചൈന വന്‍തോതില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഏഴ് ശതമാനം വര്‍ധനവാണ് ഇത്തവണ നടപ്പാക്കിയത്. 152 ബില്യണ്‍ ഡോളറാണ് (പത്ത് ലക്ഷം കോടി രൂപ) പുതുക്കിയ പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ മൂന്നിരട്ടിയാണിത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക ചൈന പ്രതിരോധ മേഖലയിലേക്ക് നീക്കിവെക്കുന്നത്. അമേരിക്കയില്‍ അധികാര മാറ്റമുണ്ടാകുകയും ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രതിരോധ രംഗത്ത് ചൈന ബജറ്റ് തുക വര്‍ധിപ്പിക്കുന്നത്. ചൈനീസ് നാവിക സേനയുടെ വികസനത്തിനായിരിക്കും പ്രതിരോധ ബജറ്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ സമുദ്ര തീരത്തേക്കപ്പുറത്തേക്ക് കൂടുതല്‍ മേഖലയില്‍ സ്വാധീനമുണ്ടാക്കാനും ചൈന ശ്രമിക്കും. അതേസമയം സുരക്ഷ ഉറപ്പാക്കാനും മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനുമാണ് പ്രതിരോധ മേഖലക്ക് പ്രാധാന്യം നല്‍കിയതെന്ന് ചൈന വിശദീകരിച്ചു. സാധാരണയായി ജി.ഡി.പിയുടെ 1.3 ശതമാനമാണ് പ്രതിരോധ ബജറ്റില്‍ ചൈന വകയിരുത്തിയിരുന്നത്. യു.എസിന്റെ പ്രതിരോധ ബജറ്റിനേക്കാള്‍ കുറവാണ് ചൈനയുടെ ബജറ്റ്.
- 8 years ago
chandrika
Categories:
Video Stories