X

എന്തു ബഹിഷ്‌കരണം! ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി ചൈന

 

ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി ചൈന. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മൂക്കു പൊത്തിയതിനു പിന്നാലെയാണ് നിക്ഷേപം. എച്ച്ഡിഎഫ്‌സി ബാങ്കില്‍ നേരത്തെ ഓഹരി വിഹിതം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഐസിഐസിഐ ബാങ്കിലും ചൈന നിക്ഷേപം ഉയര്‍ത്തിയത്.

മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ഐസിഐസിഐ ബാങ്ക് രംഗത്തു വന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യൂഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഈ അവസരം മുതലെടുത്ത് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് 15 കോടി നിക്ഷേപിക്കുകയായിരുന്നു. ചൈനീസ് ബാങ്ക് കൂടാതെ മറ്റു 356 സ്ഥാപനങ്ങളും ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

എച്ച്ഡിഎഫ്‌സിയുടെ ഒരു ശതമാനം ഓഹരി കഴിഞ്ഞ മാര്‍ച്ചില്‍ പീപ്പിള്‍ ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയിരുന്നു. ഒരു ശതമാനത്തിന് താഴെയായി ഓഹരികള്‍ പല സ്ഥാപനങ്ങളിലായി ചൈനീസ് ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.

web desk 1: