X

ലോക ഭൂപടത്തില്‍ ഇസ്രയേലിനെ വെട്ടിമാറ്റി ചൈനീസ് എയര്‍ലൈന്‍; പകരം ഫലസ്തീന്‍

ലോക മാപ്പില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് എയര്‍ലൈനിന്റെ നടപടി ഇസ്രയേലിനെ ചൊടിപ്പിക്കുന്നു. ബെയ്ജിങില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള ഹൈനാന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഫ്‌ലൈറ്റ് മള്‍ട്ടിമീഡിയ സിസ്റ്റത്തിലാണ് ഇസ്രയേലിന് പകരം ഫലസ്തീന്‍ പ്രദേശങ്ങളെന്ന് രേഖപ്പെടുത്തിയത്.

വിമാനത്തില്‍ സിറിയ, സൈപ്രസ്, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ മാപ്പുകള്‍ വ്യക്തമായി കാണിക്കുന്നുണ്ട്. ഇസ്രായേല്‍ അധീന പ്രദേശമായ ടെല്‍അവീവ്, ജറൂസലേം പ്രദേശങ്ങള്‍ മാപ്പിലുണ്ടെങ്കിലും ഇസ്രായേല്‍ എന്ന വാക്ക് മാപ്പിലില്ല. പകരം ഫലസ്തീന്‍ പ്രദേശങ്ങളായാണ് ഇവയെ അടയാളപ്പെടുത്തിയത്. ഇസ്രയേലികളുടെ പരാതിയെ തുടര്‍ന്ന് തെറ്റ് തിരുത്താന്‍ ശ്രമിക്കുകയാണെന്നു വിമാനക്കമ്പനി അറിയിച്ചു

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമാനമായ രീതിയില്‍ മൂന്നാമത്തെ തവണയാണ് വിമാനത്തില്‍ യാത്രക്കാരെ ഫലസ്തീനിലേക്കാണ് യാത്രയെന്ന തരത്തില്‍ സന്ദേശം വരുന്നത്. ആഗസ്തില്‍ എയര്‍ സെര്‍ബിയ വിമാനത്തില്‍ സമാന രീതിയില്‍ അനൗണ്‍സ്‌മെന്റ് വന്നതിനെ തുടര്‍ന്ന് ഇസ്രായേലി യാത്രക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.

chandrika: