ഷിങ്ടൺ: യു എസ് ആകാശപരിധിയിൽപെട്ട ചില തന്ത്രപ്രധാന മേഖലകളിൽ ചൈനയുടെ ചാര ബലൂണുകൾ കണ്ടെത്തിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ്. വ്യോമതാവളങ്ങൾ ഉൾപ്പെടുന്ന യു.എസിന്റെ വടക്കുപടിഞ്ഞാറൻ മേഖല യിലാണ് ബലൂൺ കണ്ടെത്തിയത്.
ഇതേ തുടർന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബെയ്ജിങ് സന്ദർശനം മാറ്റിവെച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ബലൂൺ വെടിവെച്ചിടാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ചു. പിന്നീട് ഭൂമിയിൽ പതിച്ചാലുണ്ടാകുന്ന വിപത്തുകൾ കണക്കിലെടുത്ത് ഒഴിവാക്കി.
വിഷയത്തിൽ വസ്തുതാന്വേഷണം ആരംഭിച്ചതായും ഫലം വരുന്നതിനുമുമ്പ് അനാവശ്യ പ്രചാരണം നടത്തരുതെന്നും ചൈന വ്യക്തമാക്കി. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിൽ അതിക്രമിച്ചുകയറാൻ ഉദ്ദേശ്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.