സന്ധിവാതം മാറാന്‍ മരുന്നായി കടുവാമൂത്രം വില്‍പ്പനയ്ക്ക് വെച്ച് ചൈനയിലെ മൃഗശാല. ദി യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതരാണ് കടുവാമൂത്രം കുപ്പികളിലാക്കി വെച്ചിരിക്കുന്നത്.
വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേര്‍ന്ന മിശ്രിതത്തില്‍ ഇതു കൂടി കലര്‍ത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന തുടങ്ങിയ അസുഖങ്ങള്‍ മാറുമെന്നാണ് പറയുന്നത്. ഇത് കുടിക്കുന്നതും നല്ലതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നുണ്ട്.
അതേസമയം എന്തെങ്കിലും അലര്‍ജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് തുടരരുതെന്നും നിര്‍ത്തണമെന്നും മൃഗശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു പഠനവും നടന്നിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിയമമുള്ള സാഹചര്യത്തില്‍ ഇവര്‍ വില്‍പ്പന നടത്തുന്നത് എങ്ങനെയാണെന്നും ഇവര്‍ചോദിക്കുന്നു.
2014ല്‍ റിയാലിറ്റി ഷോ വിജയികള്‍ക്ക് കടുവാ മൂത്രം സമ്മാനിച്ച് നേരത്തെയും ഇതേ മൃഗശാല വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. 250 മില്ലി ലിറ്റര്‍ മൂത്രത്തിന് 596 രൂപയാണ് വില.