X
    Categories: Newsworld

ജനസംഖ്യ കൂട്ടാന്‍ പ്രത്യേക പദ്ധതിയുമായി ചൈന

ഹോങ്കോങ്: ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി ചൈന രംഗത്ത്. വിവാഹവും പ്രസവും പ്രോത്സാഹിപ്പിക്കുന്നതിന് ന്യൂഇറ എന്ന പദ്ധതിക്കാണ് ചൈനീസ് ഭരണകൂടം തുടക്കമിടുന്നത്. സൗഹാര്‍ദപരമായ കുട്ടികള്‍ ജനിക്കുന്ന അന്തരീക്ഷ വളര്‍ത്തിയെടുക്കുന്നതിന് വിവാഹ, പ്രസവ സംസ്‌കാരത്തിന്റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

രാഷ്ട്ര തലസ്ഥാനമായ ബീജിങ് ഉള്‍പ്പെടെ 20-ലധികം നഗരങ്ങളില്‍ ന്യൂ ഇറ പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിക്കുമെന്ന് ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹം, ഉചിതമായ പ്രായത്തില്‍ കുട്ടികള്‍ക്ക് ജന്മംനല്‍കല്‍, ഉയര്‍ന്ന സ്ത്രീധനം നിയന്ത്രിക്കല്‍, കുട്ടികളെ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ക്ക് തുല്യ ഉത്തരവാദിത്തം നല്‍കല്‍ തുടങ്ങിയ സംബന്ധിച്ച ബോധവല്‍ക്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജനസംഖ്യ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങള്‍, ഭവന സബ്സിഡ്, മൂന്നാമത്തെ കുട്ടിക്ക് സൗജന്യമോ സബ്സിഡിയോ ഉള്ള വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

webdesk11: