ബെയ്ജിങ്: ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയനന്‍മെന്‍ ചത്വരത്തില്‍ ഒക്ടോബര്‍ ഒന്നിനാകും പരേഡ് നടക്കുക. പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധനം ചെയ്യും. ആണവ മിസൈലുകള്‍ കൂടാതെ ഡിഎഫ് 41 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, മുങ്ങിക്കപ്പലില്‍ നിന്നു തൊടുക്കാവുന്ന ജെ 2 ബാലിസ്റ്റിക് മിസൈലുകള്‍, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ 20 പോര്‍വിമാനങ്ങള്‍ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാണ് സൈനിക പരേഡെന്നും ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമാക്കിയോ പ്രത്യേക സാഹചര്യം കണക്കിലെടുത്തോ അല്ലെന്നും സൈനിക പരേഡിന്റെ ചുമതലയുള്ള സംഘത്തിന്റെ ഉപാധ്യക്ഷന്‍ കായി ഷിജുന്‍ അറിയിച്ചു. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ സൈനികശക്തി പ്രകടിപ്പിക്കാനാണ് ചൈനയുടെ നീക്കം എന്നാണ് സൂചന.
- 5 years ago
chandrika
Categories:
Video Stories
ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങി ചൈന
Tags: china