ബീജിങ്: ലോകത്തെ നമ്പര്‍ വണ്‍ സൈനിക ശക്തിയായി വളരുന്നതിന്റെ ഭാഗമായി പ്രതിരോധ വിഹിതം വര്‍ധിപ്പിച്ച് ചൈനീസ് വാര്‍ഷിക ബജറ്റ്. പ്രതിരോധ മേഖലക്കുവേണ്ടി ഇന്ത്യ നീക്കിവെച്ചതിന്റെ മൂന്നിരട്ടിയാണ് ചൈന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം പ്രതിരോധ വിഹിതത്തില്‍ 8.1 ശതമാനം വര്‍ധനവരുത്തി. അതായത് 17500 കോടി യു.എസ് ഡോളര്‍ പ്രതിരോധത്തിന് നീക്കിവെക്കും. കഴിഞ്ഞ വര്‍ഷം ഇത് 15050 കോടി യു.എസ് ഡോളറായിരുന്നു. പ്രതിരോധത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക മാറ്റിവെക്കുന്ന ആദ്യത്തെ പ്രമുഖ രാജ്യം അമേരിക്കയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതിയുടെ പ്രതിഫലനമാണ് പ്രതിരോധ വിഹിതത്തിലൂടെ പ്രകടമാകുന്നതെന്ന് ചൈനീസ് വക്താവ് സാങ് യെസൂയി പറഞ്ഞു.
- 7 years ago
chandrika
Categories:
Video Stories