ബെയ്ജിങ്: കാബൂളില്‍ താലിബാനുമായി സഹകരിക്കുമെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് സൗഹൃദത്തിന് തയാറെന്ന് അറിയിച്ച് ചൈന രംഗത്തു വന്നത്. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍ സാധാരണ രീതിയിലാവുമെന്നും ചൈന.
താലിബാനിലെ ജനങ്ങളുടെ തീരുമാനത്തെ ചൈന അംഗീകരികുകയും മാനിക്കുകയും ചെയ്യുന്നുവെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവാ ചുനീയിങ് പറഞ്ഞു.
അതേസമയം ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനുള്ള താല്‍പര്യം താലിബാനും പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും താലിബാന്‍ വ്യക്തമാക്കുന്നു.