ബെയ്ജിങ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന. ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കോവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്. മാസ്ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്കൂളുകളുടെ പ്രവര്‍ത്തനം. കോളേജുകളിലെ അണ്ടന്‍ഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.