വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റതിന് പിന്നാലെ ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെയുള്ളവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തി ചൈന. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വാസ്തരായ 28 യു.എസ് ഉദ്യോഗസ്ഥരെയാണ് ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടെന്ന കാരണത്താല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ചൈനയിലെ ഉയിഗുര്‍ വംശജര്‍ക്കുനേരെ നടക്കുന്നത് വംശഹത്യയാണെന്ന് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പ്രസ്ഥാവന നടത്തിയിരുന്നു. ഈ നിലപാടിനെതിരായാണ് ചൈന നിലപാടെടുത്തത്.