Categories: Newsworld

ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 60,000 പേര്‍; കണക്ക് പുറത്തുവിട്ട് ചൈന

ബീജിങ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് പുറത്ത് വിട്ട് ചൈന. ഒരു മാസത്തിനിടെ 60,000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതിനെ ചൊല്ലി ചൈനയ്ക്കു നേരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്തുവിട്ടിരിക്കുന്നത്.

2022 ഡിസംബര്‍ എട്ട് മുതല്‍ ഈ വര്‍ഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു.

പുറത്ത് വിട്ട കണക്കനുസരിച്ച് 5,503 മരണങ്ങള്‍ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ്. 54,435 പേര്‍ മരണപ്പെട്ടത് ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടര്‍ന്നാണ്. മരണമടഞ്ഞവരുടെ ശരാശരി പ്രായം എണ്‍പത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരില്‍ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

webdesk13:
whatsapp
line