X

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം എതിര്‍പ്പുമായി വീണ്ടും ചൈന

ബീജിങ്: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തില്‍. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു തടസമായിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്നതോടെ അടുത്ത വര്‍ഷം വരെ ഇന്ത്യ കാത്തിരിക്കേണ്ടി വരും. നേരത്തെ സോളില്‍ കഴിഞ്ഞ വര്‍ഷം നടന്ന എന്‍.എസ്.ജി പ്ലീനറി സെഷനില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അപേക്ഷയെ എതിര്‍ത്ത് ചൈന രംഗത്തു വന്നിരുന്നു.

യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയാണ് തടസ്സമായി നില്‍ക്കുന്നത്. ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ നിലപാട് സമ്മേളനത്തിന് മുന്‍പും ചൈന ആവര്‍ത്തിച്ചിരുന്നു. ‘കൃത്യമായ നിയമങ്ങള്‍ പാലിച്ചേ എന്‍സിജി പ്രവേശനം സാധ്യമാവുകയുള്ളൂ.

ബേണി ല്‍ വെച്ച് നടക്കുന്ന സമ്മേളനത്തിലും പുതിയ അംഗങ്ങളുടെ പ്രവേശന കാര്യത്തില്‍ സോളിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച സാങ്കേതിക, നിയമ, രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തിയേ തീരുമാനമെടുക്കാനാവൂ’ അദ്ദേഹം ആവര്‍ത്തിച്ചു.
ചൈനയുടെ പിന്തുണയില്ലാത്തതാണ് എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തടസ്സമാവുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ വരുത്തുന്നുണ്ട്.

chandrika: