ചൈന ലോകത്ത് അറിയപ്പെടുന്ന് രക്തക്കടത്തിന്റെ വിപണിയായിട്ട് കുറച്ചുകാലമായി. ചൈനയില്‍നിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. ഇനി വരുന്ന തലമുറയെ തങ്ങള്‍ക്ക് വേണോ എന്നു തീരുമാനിക്കാനാണ് ചൈനക്കാര്‍ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. ചൈനയില്‍ കുറച്ച് കാലമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന പരിശോധനയില്‍ കണ്ടെടുത്തത് നിരവധി രക്തസാംപിളുകളാണ്. ഗര്‍ഭിണികളായ സ്ത്രീകളുടെ രക്തമാണ് രാജ്യം കടന്ന് ഹോങ്കോംങില്‍ എത്തുന്നത്. ഗര്‍ഭം ആറോ ഏഴോ ആഴ്ചകള്‍ പിന്നിടുന്ന സ്ത്രീകളാണു ഹോങ്കോങ്ങിലെ ക്ലിനിക്കുകളിലേക്കു രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്. ഭ്രൂണ ലിംഗനിര്‍ണയ പരിശോധനയ്ക്കു ചൈനയില്‍ 2002 മുതല്‍ വിലക്കുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനാണു ഹോങ്കോങ്ങില്‍ പരിശോധന. പെണ്‍കുട്ടിയോ ജനിതക വൈകല്യങ്ങളോ ഉള്ള കുഞ്ഞോ ആണെങ്കില്‍ അതോടെ കഥ കഴിഞ്ഞു.
എന്നാല്‍ രക്തസാംപിളുകള്‍ കടത്തുന്നതിന് ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്.രക്തം കടത്തുന്നവര്‍ക്ക് 14 മുതല്‍ 42 ഡോളറാണ് ഒരു സാംപിളിന് ഏജന്‍സി നല്‍കുന്നത്.
പിടിച്ചെടുത്ത രക്തസാംപിളുകള്‍ സ്‌കാനിങ് റിപ്പോര്‍ട്ടും രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം അറിയിക്കുന്ന സംഘങ്ങള്‍ പിന്നീട് മാഫിയയായി വളരുകയായിരുന്നു. അതിര്‍ത്തിയില്‍ പരിശോധന കര്‍ക്കശമാക്കിയതോടെ കുറിയറിലൂടെ രക്തസാംപിളുകള്‍ അയക്കുന്നതും കൂടിയിട്ടുണ്ട്.ഭ്രൂണലിംഗ നിര്‍ണയ പരിശോധന നടക്കുകന്നതോടെ യാതൊരു ദയയുമില്ലാതെ മരിക്കണത്തിന് ഇരയാകുന്നത് നിരവധി പിഞ്ഞു ബാല്യങ്ങളാണ്.
ഇത്രമാത്രം വ്യക്തമായ തെളിവുണ്ടായിട്ടും ചൈനീസ് സര്‍ക്കാരിന് പൂര്‍ണമായും ഇത് നിര്‍ത്തലാക്കാന്‍ സാധിക്കാത്തത് രാജ്യത്തിന്റെ പുരുഷ-സ്ത്രീ അനുപാതത്തെയും ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്.