ബെയ്ജിംഗ്: ഭരണകക്ഷി പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ആഴത്തില്‍ വ്യാപിപ്പിക്കുന്നതിനായി ചൈന രാജ്യത്ത് ടെലിവിഷന്‍ വിതരണത്തിനൊരുങ്ങുന്നു. ഗ്രാമങ്ങളില്‍ ഏകദേശം 300,000 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം നടത്താനാണ് ഷീ ജിങ് പിങ്ങ് ഭരണകുടം പദ്ധതിയിടുന്നത്.
പുതിയ പദ്ധതി ചൈനയുടെ ദരിദ്ര ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ കൈക്കൊള്ളുന്നതാണെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കഷ്ടപ്പാടുകള്‍ കാരണം ടെലിവിഷന്‍ കാണാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് ടെലിവിഷന്‍ കാണാനും അവരുടെ ആത്മീയ ജീവിതത്തെ സമ്പന്നമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയിയിലെ പാര്‍ട്ടി മുഖപത്രമായ അന്‍ഹുയി ഡെയ്‌ലി പറയുന്നു. ചൈനീസ് ഭരണാധികാരി ഷീ ജിങ് പിങ്ങിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ കൂടുതല്‍ ശക്തമാക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്നും പത്രം വ്യക്തമാക്കുന്നു.
- 7 years ago
chandrika
Categories:
Video Stories
പാര്‍ട്ടി പ്രചാരണത്തിനായ് ചൈനയില്‍ ടെലിവിഷന്‍ വിതരണം
Tags: china