വാഷിങ്ടണ്‍: ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പയും നല്‍കി ആഗോള ശക്തിയായി വളരാനാണ് ചൈനയുടെ ശ്രമമെന്ന് ഉന്നത അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ആര്‍ കോട്‌സ്. അന്താരാഷ്ട്രതലത്തില്‍ സ്വാധീനമുറപ്പിക്കുന്നതിന് സൈനിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം തന്ത്രപരമായ പലതരം ഇടപെടലുകള്‍ ചൈന നടത്തുന്നുണ്ടെന്ന് യു.എസ് സെനറ്റിന്റെ സായുധ സേവന സമിതിയെ കോട്‌സ് അറിയിച്ചു.
സൈന്യത്തെ ആധുനികവത്കരിക്കുന്നതോടൊപ്പം പണം എറിഞ്ഞ് തന്ത്രപ്രധാന മേഖലകളിലുള്ള രാജ്യങ്ങളെ കൂടെ നിര്‍ത്താനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയില്‍ പ്രത്യേകിച്ചും ചൈനയുടെ പ്രവര്‍ത്തനം ശക്തമാണഎന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികമായും രാഷ്ട്രീയമായും മേഖലയില്‍ സ്വാധീനമുറപ്പിക്കലാണ് ചൈനയുടെ പ്രധാന ലക്ഷ്യമെന്ന് കോട്‌സ് വ്യക്തമാക്കി.