ചൈനയില്‍ കനത്ത മഞ്ഞുമഴയില്‍ പെട്ട് 100 കിലോമീറ്റര്‍ ക്രോസ് കണ്ട്രി മൗണ്ടെയ്ന് മാരത്തണില്‍ പങ്കെടുത്ത 21 പേര് മരിച്ചു. ആലിപ്പഴംവീഴ്ചയും മഴയും അതിശക്തമായ കാറ്റുമാണ് ദുരന്തത്തിന് വഴിവെച്ചത്.
ശനിയാഴ്ചയാണ് സംഭവം. വടക്കു പടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്റ്റോണ്‍ ഫോറസ്റ്റിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്.