X
    Categories: Health

കോവിഡ് വാക്‌സിന്‍ നവംബറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും

ബെയ്ജിങ്: ചൈനയില്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സീന്‍ നവംബറോടെ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്‌സിനുകള്‍ ചൈനയ്ക്കുണ്ട്.

ഇതില്‍ മൂന്നെണ്ണം ജൂലൈയില്‍ പുറത്തിറക്കിയ അടിയന്തര ആവശ്യ ഉപയോഗ പരിപാടി(എമര്‍ജന്‍സി യൂസ് പ്രോഗ്രാം)യുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഫേസ് 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് സിഡിസി മേധാവി ബയോസേഫ്റ്റി വിദഗ്ധന്‍ ഗുയിഴെന്‍ വു ഔദ്യോഗിക ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗുയിഴെന്‍ വുവും ഏപ്രിലില്‍ വാക്‌സീന്‍ പരീക്ഷണത്തിനു വിധേയയായിരുന്നു. ഇതുവരെ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ ഏതു വാക്‌സീനാണ് അവരില്‍ പരീക്ഷിച്ചതെന്നു വെളിപ്പെടുത്തിയില്ല.
ഈ വര്‍ഷം അവസാനത്തോടെ തങ്ങള്‍ വികസിപ്പിക്കുന്ന വാക്‌സീന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്ന് സൈനോഫാം ജൂലൈയില്‍ അറിയിച്ചിരുന്നു. കാന്‍സൈനോ ബയോളജിക്‌സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്‌സീന് ജൂണില്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

 

Test User: