ബീജിങ്: ഇന്ത്യ അതിര്‍ത്തി ലംഘിച്ചുവെന്നും എത്രയും പെട്ടെന്നു പിന്മാറിയില്ലെങ്കില്‍ കൈലാസ് മാനസരോവര്‍ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നെന്നേക്കുമായി അടക്കുമെന്നും ചൈന. നയപരമായി ഇന്ത്യയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളെ അറിയിച്ചു.
സിക്കിം സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്നാണ് ചൈന ആരോപിക്കുന്നത്. എന്നാല്‍ അതിര്‍ത്തി കടന്ന് താല്‍കാലിക ബങ്കറുകള്‍ ചൈനീസ് സൈന്യം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സേനയുടെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.