X
    Categories: Newsworld

ഡെല്‍റ്റ വകഭേദം ചൈന അടച്ചുപൂട്ടുന്നു

ബെയ്ജിങ്: ചൈനയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാപനം നടക്കുന്ന ഭാഗങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശത്താണു ഡെല്‍റ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബര്‍ 17നും നവംബര്‍ 14 നും ഇടയില്‍ 1,300 ലേറെ പേര്‍ക്കാണു സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നേരത്തേ 1,280 ഡെല്‍റ്റ കേസുകള്‍ ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെല്‍റ്റ ഭീഷണിയിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കുറവാണ്. എങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടക്കത്തില്‍തന്നെ വ്യാപനം തടയാനാണ് അധികൃതരുടെ തീരുമാനം. വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണമുണ്ട്.

 

Test User: