ലോകത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ടുവെക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തങ്ങളെന്ന അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പാക്കിയിരുന്ന സീറോ കൊവിഡ് സമീപനം രോഗത്തെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്ന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് വക്താവ് ഷാങ് യെസൂയി പറഞ്ഞു.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ നടപ്പാക്കിയതും അന്താരാഷ്ട്ര അഭ്യന്തര യാത്രകളില്‍ കൊണ്ടുവന്ന കര്‍ശനമായ നിയന്ത്രണങ്ങളുമാണ് കൊവിഡിനെതിരെയുള്ള വിജയത്തിന് കാരണമെന്നും യെസൂയി വ്യക്തമാക്കി. ‘ചൈനയിപ്പോള്‍ ശരിയായ ദിശയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും മരണപ്പെട്ടവരും താരതമ്യേന കുറവാണ്’, യെസൂയി പറഞ്ഞു.