റഷ്യയിലേക്ക്ുള്ള ലോകകപ്പിന് കളിക്കാനുള്ള അര്‍ജന്റീനയുടെ സാധ്യതക്ക് നിഴല്‍ വീണിരിക്കെ ബ്രസീല്‍ ചിലി യോഗ്യത മത്സരത്തില്‍ ബ്രസീലിന്റെ ജയം അര്‍ജന്റീനക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ചിലി പോസ്റ്റിലേക്ക് ബ്രസീല്‍ തുരതുര ഗോള്‍ നിറക്കെ മഞ്ഞപ്പടയുടെ സൂപ്പര്‍താരവും മെസ്സിയുടെ ഉറ്റ സുഹൃത്തുമായ നെയ്മര്‍, ഗാലറിയെ നോക്കി ഫോണ്‍ വിളിക്കുന്ന തരത്തില്‍ ആഗ്യം കാണിച്ചത് ആരാധകരില്‍ കൗതുകമുണര്‍ത്തി. മത്സരത്തില്‍ ആദ്യപകതിക്കു ശേഷമായിരുന്നു ബ്രസീലിന്റെ ഗോളുകള്‍ പിറന്നത്.
ആറാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ജയിച്ചാല്‍ മാത്രം പോരായിരുന്നു, മറ്റു മത്സരങ്ങളുടെ വിധി അനുകൂലമാവുകയും വേണമായിരുന്നു. ജയിച്ചാല്‍ തന്നെ ചിലി ബ്രസീലിനോട് ജയിക്കാതിരിക്കുക എന്നതാണ് അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത നേടാനുള്ള എളുപ്പ വഴി. ചിലി ജയിച്ചാല്‍ പെറു തങ്ങളേക്കാള്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുക എന്നതാണ് ആശ്രയം. ഇക്വഡോറിലെ മത്സരം അര്‍ജന്റീനയ്ക്ക് എന്ന പോലെ ബ്രസീലുമായുള്ള അങ്കം ചിലിക്കും നിര്‍ണായകമായിരുന്നു. എന്നാല്‍ ബ്രസീല്‍ ചിലിയെ എതിരില്ലാത്തെ മൂന്ന് ഗോളിനാണ് പരാചയപ്പെടുത്തിയത്. ചിലിയെ തോല്‍പ്പിച്ച ഈ മത്സരത്തിലായിരുന്നു നെയ്മരും കൂട്ടരും ആരാധകരെ കൗതുകത്തിലാക്കിയ ഫോണ്‍വിളിയുടെ ആഗ്യം കാണിച്ചത്.
എന്നാല്‍ നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടിയ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ അര്‍ജന്റീന ലോകകപ്പിന് യോഗ്യതനേടി. ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് മെസ്സിയും സംഘവും റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ പെറു പ്ലേ ഓഫിനുള്ള യോഗ്യത നേടി. യൂറുഗ്വേ ബൊളീവിയയെ 4-2 ന് തകര്‍ത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബ്രസീലിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോറ്റ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു.
ഒരു ഗോള്‍ വഴങ്ങിയതിനു ശേഷമായിരുന്നു അര്‍ജന്റീനയുടെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിന്റെ 40-ാം സെക്കന്റില്‍ തന്നെ ഇബാറ റൊമാരിയോ ഇക്വഡോറിനെ മുന്നിലെത്തിച്ചപ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ പരന്നിരുന്നു. എന്നാല്‍ 12-ാം മിനുട്ടില്‍ 12-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്ക് കൊടുത്തുവാങ്ങിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് മെസ്സി ടീമിനെ ഒപ്പമെത്തിച്ചു. 20-ാം മിനുട്ടില്‍ എതിര്‍താരത്തിന്റെ കാലില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്സില്‍ കയറിയ മെസ്സി കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 62-ാം മിനുട്ടില്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് മുന്നേറി ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്തിനെ വലയിലേക്കയച്ച് താരം അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം ഉറപ്പാക്കിയത്.