X

ചില്‍ഡ്രന്‍സ് ഹോം കേസ്: ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കുട്ടികളെ കാണാതായ കേസില്‍ ചേവായൂര്‍ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍.പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെയാണ് കാണതായി ഒന്നരമണീക്കുറിനുള്ളില്‍ പിടിയിലായത്.ലോ കോളജിന് പിറകുവശത്ത് നിന്നാണ് പിടിയിലായത്.മജിസ്ട്രറ്റിന് മുന്‍പില്‍ ഹാജരക്കാന്‍ ഒരുങ്ങതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്.തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.കോഴിക്കോട് നഗരത്തിലേക്കും ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും പരിശോധന ശക്തമാക്കിയിരുന്നു.

ബുധനാഴ്ച കാണാതായ 6 പെണ്‍കുട്ടികളില്‍ 2 പേരെ ബംഗളൂരുവില്‍ നിന്നും 4 പേരെ മലപ്പുറം എടക്കരയില്‍ വെച്ചുമാണ് കണ്ടെത്തിയത്. ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ പാലക്കാട്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയ രണ്ടു കുട്ടികളുടെ കൂടെ ഉണ്ടായിരുന്നു യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യും. യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ശാരീരിക പീഡനത്തിന് ശ്രമം നടത്തിയെന്നും മദ്യം നല്‍കിയെന്നുമാണ് കുട്ടികളുടെ മൊഴി. ആയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുക.

കാണാതായതില്‍ നാല് പേര്‍ 14 വയസ് പ്രായം വരുന്നവരാണ്. ഒരാള്‍ക്ക് 17ഉം മറ്റൊരാള്‍ക്ക് 16മാണ് പ്രായം. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥകള്‍ മോശം ആയതുകൊണ്ടാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. ഗോവയില്‍ പോകാനായിരുന്നു പദ്ധതിയെന്നും അവര്‍ പറഞ്ഞു.

Test User: