X

അമ്മയെ നഷ്ടമാകുന്ന കടലിന്റെ മക്കള്‍

ഉമ്മര്‍ ഒട്ടുമ്മല്‍

പുരാതന കാലം മുതല്‍ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നിത്യവൃത്തിക്കായി സ്വികരിച്ച് വരുന്ന തൊഴിലാണ് കടലിലെ ആഴങ്ങളില്‍ വരേ പോയി മിന്‍ പിടിക്കുന്ന തൊഴില്‍. കടലും കടല്‍ സമ്പത്തും കടലിന്റെ മക്കള്‍ക്കുള്ളതാണ് കടല്‍ സമ്പത്ത് വര്‍ധിപ്പിച്ച് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് അത് സുരക്ഷിതമാക്കി നല്‍കുന്നതിന്നുള്ള നിയമനിര്‍മ്മാണങ്ങളാണ് കാലാനുസ്രതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ജനകീയ സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കേന്ദ്ര സര്‍ക്കാറിന്റെ ബ്ലൂ ഇക്കോണമി, സമുദ്ര മത്സ്യബന്ധന നിയമം എന്നിവ കടലിന്റെ മക്കളെ കടലില്‍ നിന്നും ഉന്മൂലനം ചെയ്യാനും കോപ്പറേറ്റുകള്‍ക്ക് കടലും കടല്‍ സമ്പത്തും സ്വന്തമാക്കാനും മാത്രം ഉള്ളതാണ്‌കേരള സര്‍ക്കാറും മല്‍സ്യതൊഴിലാളികളുടെ മല്‍സ്യബന്ധനം കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണ്ണവുമാക്കുന്ന നിയമ നടപടികളാണ് സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഫിഷറീസ് നയം 2020 പുറത്തിറക്കിയത്.

കുത്തക കമ്പനികളായ കോപ്പറേറ്റുകള്‍ക്ക് ആഴക്കടല്‍ സമ്പത്ത് യഥേഷ്ടം കൈവശപ്പെടുത്താന്‍ എളുപ്പമാക്കുന്ന രണ്ട് രേഖകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട് കേന്ദ്രഫിഷറീസ് നിയമം (ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ബില്‍ 2021) പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ ശ്രമിച്ചത് തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പ് മൂലം കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലക് 2021 ഡിസംബര്‍ 15ന് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖേന ഡല്‍ഹിയില്‍ വെച്ച് നേരിട്ട് ഇത് സംബന്ധിച്ച നിവേദനം നല്‍കിയിട്ടുമുണ്ട്.മറ്റൊന്ന് ബ്ലൂ ഇക്കോണമിയാണ് ബ്ലൂ ഇക്കോണമി എന്ന പേരില്‍ സമൂദ്ര സമ്പദ് വ്യവസ്തയുടെ കരട് ചട്ടകൂട് നയരേഖ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് തയ്യാറാക്കി 2022 ഫെബ്രവരി 17ന്ന് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ല. 60 ദിവസം മുതല്‍ 90 ദിവസം വരെ സമയം നല്‍കേണ്ടതിന്നു പകരം കേവലം 10 ദിവസം മാത്രമാണ്അനുവദിച്ചത്. ഈസമയം കഴിഞ്ഞിട്ടാണ് ഇത് പുറത്തറിയുന്നത് തന്നെ. 607 പേജ്, ഏഴ് പുസ്തകങ്ങള്‍,കരട് ചട്ടകൂട് രേഖ അടങ്ങുന്ന വിസ്ഥാരമായ ഈ വിഷയം പെട്ടന്ന് അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യഗ്രത കാണിക്കുകയാണ് 8118 കിലോമീറ്റര്‍ നീളം ഉള്ള കടല്‍തീരവും 2.02 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്ര മേഖലയിലെയും പരമാധികാരം നമ്മുടെ രാജ്യത്തിന്നുണ്ട്. 119 ചെറുകിട തുറമുഖങ്ങളും 12 വലിയതുറമുഖങ്ങളുമുണ്ട് 1400 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഇതിലൂടെ പ്രതിവര്‍ഷം നടക്കുന്നുണ്ടന്നാണ് കണക്ക്

665 ഇനങ്ങളായ വിവിധ മല്‍സ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ കടലില്‍ നിന്നും പിടിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന 40 ലക്ഷത്തിലധികം മല്‍സ്യതൊഴിലാളികളുണ്ട്. തീരദേശത്ത് 17 കോടിയോളം ജനങ്ങളുമുണ്ട്. ഇവരുടെ ജീവിത സുരക്ഷക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര മറൈന്‍ ഫിഷറീസ് നയത്തിലോ ബ്ലൂ ഇക്കോണമിയിലോ പറയുന്നില്ല. ഇന്ത്യയുടെ അധികാര പരിധിയിലെ കടലില്‍ നിന്നും 53.1 ലക്ഷം ടണ്ണ് മല്‍സ്യം പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്നതില്‍ 3538 ടണ്‍ മാത്രമാണ് ഇപ്പോള്‍ പിടിക്കുന്നതെന്നാണ് ബ്ലൂ ഇക്കോണമി നയരേഖയില്‍ പറയുന്നത്. തീരക്കടലിലും അതിന്നടുത്തുള്ള പുറംകടലിലുമാണ് മല്‍സ്യബന്ധനം നടത്തുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ തൊഴില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി കോപ്പറേറ്റ് കള്‍ക്ക് തീരക്കടലും ആഴക്കടലും തീറെഴുതിക്കൊടുക്കുന്നതിന്നാണ് സര്‍ക്കാര്‍ മുതിരുന്നത് 2.3 ലക്ഷം ടണ്‍ ചൂരയും 1 ലക്ഷം ടണ്‍ ഓലക്കൊടി തള, കട്ട കൊമ്പന്‍ സ്രാവ്, മോത തുടങ്ങിയ മല്‍സ്യങ്ങളും 6.3 ലക്ഷം ടണ്‍ ഓഷ്യാനിക്ക് കണവയും 10 ദശലക്ഷം ടണ്‍ മിക്ടോ ഫീഡ്‌സ് എന്ന ചെറുമീനുകളും ആഴക്കടലില്‍ നിന്നും പ്രതിവര്‍ഷം പിടിക്കാനുണ്ടന്നും ഇത് പിടിക്കുന്നതിന്ന് വന്‍ കപ്പലുകള്‍ക്ക് അവസരമുണ്ടാക്കാന്‍ രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ടാറ്റ, മഹീന്ദ്ര, ഐ.ടി.സി.ഡണ്‍ലപ്, യദുഗുഡി ഫിഷറീസ്,ടി.ആര്‍.ബാലുവിന്റെ ഉടമസ്ഥതയിലുള്ള റൈസിംഗ്‌സണ്‍, റൈസിംഗ്സ്റ്റാര്‍ എന്നീ കുത്തക കമ്പനികള്‍ അവസരം കാത്തിരിക്കുകയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് എല്ലാ വിധ പ്രോല്‍സാഹനവും നല്‍കുമെന്ന് ഈ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുമെന്നും രേഖ വ്യക്തമാക്കുന്നുണ്ട്.

കടലിന്റ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവയും, രാം ഗനീസ് നൊഡ്യൂള്‍സ്, കോപ്പര്‍, നിക്കല്‍, കോബാള്‍ട്ട്, പൊള്ളമെറ്റാലിക് ഉല്‍പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്‌തെടുക്കണമെന്ന് രേഖ പറയുന്നു. ഇതിനായുള്ള ആഴക്കടല്‍ മിഷന്‍ കഴിഞ്ഞ ജൂണ്‍ 16ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിട്ടുണ്ട്. 4072 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്ത് നടത്തും.2824 കോടി രൂപ പ്രാഥമിക പ്രവര്‍ത്തനത്തിന്നായി കേന്ദ്രസര്‍ക്കാര്‍അനുവദിച്ച് നല്‍കിയിട്ടുമുണ്ട്.ധാതു ഖനികളുടെ ഖനനം, സംസ്‌കരണം, വിപണനം, തുടങ്ങിയവയും കുത്തകകളെ തന്നെഏല്‍പിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. ഇവയുടെ ഖനന സമയത്തുണ്ടാവുന്ന അടിതട്ടിലെ കലക്കല്‍, ജീവ ജാലങ്ങളുടെ നിലനില്‍പ്, ഇത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് അര്‍ത്ഥഗര്‍ഭമായ മൗനമാണ് രേഖയിലുള്ളത്. കടലും കടല്‍വിഭവങ്ങളും കോപ്പറേറ്റ് കുത്തകകള്‍ക്ക് നല്‍കുകയും കടലില്‍ നിന്നും മീന്‍ പിടിച്ച് ഉപജീവനമാര്‍ഗം സ്വീകരിച്ച് വരുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ മല്‍സ്യമേഖലയോട് കാണിക്കുന്ന ക്രൂരമായ അവഗണന പ്രതിഷേധാര്‍ഹമാണ്.

മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്‍കുബോള്‍ കേരള സര്‍ക്കാര്‍ 145 രൂപക്കാണ് 140 ലിറ്റര്‍ വീതം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നത്. കടുത്ത മല്‍സ്യബന്ധന നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊണ്ടുമാണ് ഇടത് സര്‍ക്കാര്‍ ഭരണം നടത്തുന്നത്.നിരവധി സമരങ്ങള്‍ മല്‍സ്യതൊഴിലാളികള്‍ നടത്തിയിട്ടുണ്ട് കനിവ് തേടി കടലിന്റെ മക്കള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒന്നിലധികം തവണയാണ് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നടത്തിയത്. തീരദേശം സമരങ്ങളുടെ തീപന്തങ്ങള്‍ ഉയരുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കടുത്ത നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ വിജയം കാണും വരെ തുടരുക തന്നെ ചെയ്യും

Test User: