ന്യൂഡല്‍ഹി: സ്വത്തവകാശത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. വേര്‍പെടുത്തിയ വിവാഹത്തിലുള്ള കുട്ടികള്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. നിലവിലെ വിവാഹത്തിലുള്ള കുട്ടികള്‍ക്ക് പൂര്‍വിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുന്‍ വിവാഹത്തിലെ കുട്ടികള്‍ക്കും അവകാശം ഉണ്ടെന്നും അതില്‍ ഒരു വിഹിതം അവര്‍ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സ്വവര്‍ഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമാകും കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവകാശമുണ്ടാവുക.
ഹിന്ദു മിതാക്ഷര നിയമപ്രകാരം ഭരിക്കുന്ന കൂട്ടുകുടുംബ സ്വത്തുക്കള്‍ക്ക് മാത്രമേ ഈ വിധി ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കി. വേര്‍പ്പെടുത്തിയ വിവാഹ ബന്ധങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കും അവരുടെ അനന്തരാവകാശം ലഭിക്കാന്‍ അവകാശമുണ്ടെന്ന് വിധിച്ച രേവണസിദ്ധപ്പ വേഴ്‌സസ് മല്ലികാര്‍ജുന്‍ (2011) കേസിലെ രണ്ടംഗ ബെഞ്ച് വിധിക്കെതിരായ പരാമര്‍ശം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേള്‍ക്കുകയായിരുന്നു.