കുട്ടികളില്‍ കോവിഡ്19 ബാധിക്കുമ്പോള്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ അത്ര തീവ്രമായിരിക്കില്ല. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ കാണില്ല. എന്നാല്‍ വൈറസിന്റെ നിശബ്ദ വാഹകരായ കുട്ടികള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍.
മുതിര്‍ന്നവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്കും കുട്ടികളില്‍ കുറവാണെന്ന് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനം പറയുന്നു. ജേണല്‍ ഓഫ് പീഡിയാട്രിക്കിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മൂക്കിലെയും കണ്ഠനാളത്തിലെയും എസിഇ2 റിസപ്റ്ററുകള്‍ കുട്ടികളില്‍ പൂര്‍ണതോതില്‍ വികാസം പ്രാപിച്ചിരിക്കില്ല. ഇതു മൂലമാണ് കുട്ടികളില്‍ കോവിഡിന്റെ തീവ്രത കുറവായി കാണുന്നത്. എന്നാല്‍ ഇത് വൈറസ് പരത്താനുള്ള കുട്ടികളുടെ കഴിവിനെ കുറയ്ക്കുന്നില്ല. കോവിഡ് ബാധ കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫഌമേറ്ററി സിന്‍ഡ്രോം പോലുള്ള അവസ്ഥകളുണ്ടാക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കോവിഡ് ചികിത്സാ പദ്ധതി തയാറാക്കുമ്പോള്‍ ഇതു പോലുള്ള കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.