വാഹനങ്ങളിൽ പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.കുട്ടികളെ സീറ്റബെൽറ്റ് ധരിപ്പിക്കണമെന്നും കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ‘ചൈൽഡ് ഓൺ ബോർഡ്’ എന്ന അറിയിപ്പ് പതിപ്പിക്കുകയും ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.രണ്ടു വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണം.ഇതിനാവശ്യമായ ഭേദഗതികൾ മോട്ടോർവാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ
Tags: childonboard