X

എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു; താടിയെല്ലിന് പൊട്ടല്‍; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. സ്റ്റീല്‍ പൈപ്പ് കൊണ്ട് പിതാവ് കുഞ്ഞിനെ അടിക്കുകയായിരുന്നു. വലതു കവിള്‍ഭാഗത്ത് അടിയേറ്റ കുഞ്ഞിന്റെ താടി എല്ലിന് പൊട്ടലുണ്ട്.

സംഭവത്തില്‍ കുഞ്ഞിനെ ആക്രമിച്ച അച്ഛന്‍ ഷിനു മോനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിന് ഇടയിലാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിനെ അമ്മയ്ക്കും അടിയേറ്റിട്ടുണ്ട്.

Test User: