കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.