X

നിലമ്പൂരില്‍ നവകേരള വിളംമ്പര ജാഥയില്‍ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ നവകേരള സദസ്സിന്റെ ഭാഗമായിട്ടുള്ള വിളംബര ജാഥയില്‍ പങ്കെടുപ്പിച്ചതിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷാന്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാറിന്റെ നവകേരള സദസ്സിന്റെ ഭാഗമായിട്ടുള്ള വിളംബര ജാഥയില്‍ രക്ഷിതാക്കളുടെ അനുവാദം കൂടാതെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെയാണ് വ്യാപകമായി പരാതി ഉയര്‍ന്നത്.

പല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരുടെ നിര്‍ബന്ധ പ്രകാരമാണ് പഠനം ഒഴിവാക്കി പരിപാടിയില്‍ പങ്കെടുത്തത്. 9, 10 ,11, 12, ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത്. നഗരസഭ ചെയര്‍മാനും, ജില്ലാ പട്ടികവര്‍ഗ ഓഫിസില്‍ നിന്നും കുട്ടികളെ വിട്ടു നല്‍കണമെന്ന് അറിയിച്ചതായി പ്രധാന അധ്യാപകന്‍ പറയുന്നത്. ഇതില്‍ തന്നെ പല വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു പങ്കെടുത്തത് രക്ഷിതാക്കളുടെ അനുവാദം കൂടാതെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കുന്ന പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പങ്കാളിയായത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മലപ്പുറം കോഡൂര്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് എം.ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

webdesk14: