X

രക്ഷിതാക്കൾക്കൊപ്പം പോകേണ്ടെന്ന് ആവർത്തിച്ച് കുട്ടി; മൂന്ന് മക്കളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി

കഴക്കൂട്ടത്ത് നിന്ന്കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ പോകാന്‍ താല്‍പര്യം കാണിച്ചില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കുട്ടിയെ വിശദമായി കേട്ടുവെന്നും അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നുവെന്നും സിഡബ്ല്യുസി അറിയിച്ചു. കൗണ്‍സിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂര്‍ണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ഷാനിബാ ബിഗം പറഞ്ഞു.

സിഡബ്ല്യുസിയുടെ കീഴിൽ നിന്ന് കേരളത്തിൽ പഠിക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബയോട് പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ ആയിരിക്കും. വിശദമായ കൗൺസിലിങ്ങിനു ശേഷമായിരിക്കും തുടർ തീരുമാനമുണ്ടാവുക. നിലവിൽ കുഞ്ഞിന്റെ പൂർണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൗൺസിലിങ്ങിന് ശേഷമായിരിക്കും മറ്റ് തീരുമാനമെടുക്കുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരുന്നതിൽ അമ്മയ്ക്ക് കുഴപ്പമില്ല.

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ ചൊവ്വാഴ്ച രാവിലെയാണ് കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്.

webdesk14: