കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുന്നവരെയും പങ്കുവക്കുന്നവരെയും പിടിക്കുന്നതിനായി കേരള പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടന്ന റെയിഡില്‍ 12 പേര്‍ പിടിയില്‍. 858 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായതില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി ചെയ്യുന്ന യുവാക്കളാണ്.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറികാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ഉല്‍പ്പെടെ 270 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഉള്ള ഉപകരങ്ങളാണിവ.