പെരുമ്പാവൂരിൽ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം: പ്രതി പിടിയിൽ

പെരുമ്പാവൂരില്‍ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ 5വയസ്സുകാരിയായ മകളാണ് പീഡനശ്രമത്തിന് ഇരയായത്. ഇതേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരന്‍ തന്നെയാണ് പ്രതി. ഇയാളെ കുഞ്ഞിന്റെ മാതാപിതാക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. കുഞ്ഞുങ്ങള്‍ക്കെതിരെ ആലുവപെരുമ്പാവൂര്‍ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്. ഇന്നലെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ അസം സ്വദേശികള്‍ പീഡിപ്പിച്ചത്.

webdesk14:
whatsapp
line