X

ഇന്ത്യയില്‍ ഖത്തരി പൗരന് മര്‍ദ്ദനമേറ്റ സംഭവം; പരിശോധിച്ചുവരുന്നതായി എംബസി

ഹൈദരാബാദിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഖത്തര്‍ സ്വദേശി മുഹമ്മദ് സലാം

ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍ എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി.

മുഹമ്മദ് അസം(32)

കഴിഞ്ഞ ദിവസമാണ് ആള്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും ഗൂഗിള്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുമായിരുന്ന മുഹമ്മദ് അസം(32) ആസ്പത്രിയില്‍വെച്ച് മരിച്ചത്. ഖത്തറില്‍ നിന്ന് കൊണ്ടുവന്ന മിഠായികള്‍ തെരുവിലെ സ്‌കൂളിന് സമീപത്ത് വെച്ച് കുട്ടികള്‍ക്ക് വിതരണം ചെയുന്നതിനിടെയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ആക്രമത്തില്‍ അസമിന്റെ സുഹൃത്തും ഖത്തര്‍ സ്വദേശിയുമായ മുഹമ്മദ് സലാമിന് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ അടുത്ത ആസ്പത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ തട്ടികൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് വ്യജ പ്രചാരണം നടക്കുന്ന പ്രദേശത്താണ് ഇവര്‍ മിഠായി വിതരണം നടത്തിയത്. ഇതാണ് ആള്‍ക്കൂട്ട ആക്രമത്തിന് കാരണമായതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി പൗരന്‍മാര്‍ തങ്ങളുടെ പേരുകള്‍ ന്യൂഡല്‍ഹിയിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിര്‍ദേശിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ വേഗത്തില്‍ ഇടപെടാന്‍ ഇതിലൂടെ സാധിക്കും. കഴിഞ്ഞദിവസമാണ് ഖത്തരി പൗരനെ ബിദാറില്‍വെച്ച് ഒരു സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

കര്‍ണാടക സന്ദര്‍ശനത്തിനിടെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ ഖത്തരി പൗരനും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മെസേജില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കര്‍ണാടക പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്ത്യയിലെ ഖത്തര്‍ എംബസി ഇക്കാര്യത്തില്‍ തുടര്‍നിരീക്ഷണം നടത്തിവരുന്നുണ്ട്.

chandrika: