X

ബാലവേല, ബാലവിവാഹ രഹിത കേരളം; മോചിപ്പിച്ചത് 7 കുട്ടികളെ

ബാലവേല ബാലവിവാഹ രഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച ശരണബാല്യം പദ്ധതിയില്‍ മൂന്ന് മാസത്തിനിടെ രക്ഷിച്ചത് ഏഴ് കുട്ടികളെ. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇവരെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

ബാലവേല, ബാലവിവാഹം എന്നിവ കണ്ടെത്താന്‍ ലക്ഷ്യമിട്ട് 12 പരിശോധനകളാണ് ഇക്കാലയളവില്‍ നടത്തിയത്. എ.ഡി.എം. എന്‍.എം. മെഹറലിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ശരണബാല്യം പദ്ധതി അവലോകനം ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്തിലെ അടക്കാകളത്ത് 14നും 18നും ഇടയിലുള്ള ഇതര സംസ്ഥാനക്കാരായവര്‍ ജോലി ചെയ്യുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയതായി മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍.

ഇവിടെ ജോലി ചെയ്യുന്ന 18നു താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാണെന്നും മൂന്ന് മുതല്‍ ആറ് മാസം വരെ ജോലി കാലയളവായതിനാല്‍ അവരെ സ്‌കൂളില്‍ വിടാന്‍ കഴിയുന്നില്ലെന്നും തൊഴില്‍ ഉടമകളില്‍ നിന്നും വിവരം ലഭിച്ചതായും അവര്‍ പറഞ്ഞു. ബാലവിവാഹം ജില്ലയില്‍ കുറവാണെന്നും അപൂര്‍വമായി ചില പ്രദേശങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ ബോധവത്കരണം നടത്തണമെന്നും അഭിപ്രായമുയര്‍ന്നു. ബാലികവിവാഹം തടയുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു.

webdesk14: